
ന്യൂഡൽഹി: കടൽകൊല കേസിനു ഇന്ന് അവസാനം. മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ മറീനുകൾ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 10 കോടി രൂപ ഇറ്റലി നഷ്ടപരിഹാരം നൽകിയതോടെയാണ് കേസ് അവസാനിപ്പിച്ചത്.
ഇതോടെ എൻറിക ലെക്സി കടൽക്കൊല കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവായി. 2012 ഫെബ്രുവരി 15നാണ് മലയാളി മത്സ്യത്തൊഴിലാളികളായ രണ്ട് പേരെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നത്. സുപ്രീം കോടതിയിൽ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്.
ഇറ്റലി കേന്ദ്ര സർക്കാരിനു നൽകിയ തുക കോടതിയിൽ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത അറിയിച്ചതിനു പിന്നാലെയാണ് നടപടികളെല്ലാം അവസാനിപ്പിച്ചാതായി കോടതി ഉത്തരവിട്ടത്.






