തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം തുടരുന്നതിനിടെ, ഉപനേതാവിന്റെ മുറിക്കായി സി.പി.എം. നടത്തിയ 'പിന്‍വാതില്‍' നീക്കം തടഞ്ഞ് സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായ മുന്‍മന്ത്രി കെ.എന്‍. ബാലഗോപാലിന് നിയമസഭയുടെ പ്രധാന ബ്ലോക്കില്‍ ഓഫീസ് മുറി നേടിയെടുത്തു പ്രതിപക്ഷ ഉപനേതാവായി വാഴിക്കാനായിരുന്നു സി.പി.എം. ശ്രമമെന്നു വിമര്‍ശനം.
പി.എ.സി. ചെയര്‍മാന്‍മാര്‍ക്ക് സഭാമന്ദിരത്തിനു പിന്നിലുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണ് ഓഫീസ് റൂമുകള്‍ നല്‍കാറുള്ളത്. എന്നാല്‍ പതിവിനു വിപരീതമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പീക്കറുടെയും ഓഫീസുകളും പ്രധാന വകുപ്പുകളും പ്രവര്‍ത്തിക്കുന്ന അസംബ്ലി ബ്ലോക്കിലെ മൂന്നാം നിലയിലുള്ള പ്രത്യേക മുറിയാണ് ബാലഗോപാലിനായി സി.പി.എം. ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവിനായി മാറ്റിവെച്ചിട്ടുള്ള മുറിയാണിത്. ഈ ഓഫീസ് ബാലഗോപാലിന് നല്‍കിയാല്‍ പ്രവര്‍ത്തന സൗകര്യം വര്‍ധിക്കുമെന്ന ന്യായമാണ് സി.പി.എം. ഉന്നയിച്ചത്.
എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് എന്ന പ്രത്യേക പദവിയിലുള്ള വ്യക്‌തിക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള മുറി പി.എ.സി ചെയര്‍മാന് നല്‍കാന്‍ നിര്‍വാഹമില്ലെന്ന് സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. നിയമസഭാ ചരിത്രത്തിലെ കീഴ്‌വഴക്കങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിന്റെ അപേക്ഷ സ്‌പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും നിരസിച്ചത്.പ്രതിപക്ഷ ഉപനേതൃസ്‌ഥാനം തങ്ങള്‍ക്ക് വേണമെന്ന് സി.പി.ഐ. പരസ്യമായി ആവശ്യപ്പെട്ടു നില്‍ക്കുന്ന പശ്‌ചാത്തലത്തിലായിരുന്നു സി.പി.എമ്മിന്റെ തന്ത്രപരമായ നീക്കം.
സി.പി.ഐയുടെ ആവശ്യം പരിഗണിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ സി.പി.എം. നേതൃത്വമോ തയാറായിട്ടില്ല. ബാലഗോപാലിനു പദവി നല്‍കിയില്ലെങ്കിലും പ്രതിപക്ഷ ഉപനേതാവിന് ലഭിക്കുന്ന ഓഫീസ് മുറി ഉറപ്പാക്കുന്നതിലൂടെ പ്രതിപക്ഷ നിരയിലെ രണ്ടാമന്‍ കെ.എന്‍. ബാലഗോപാല്‍ തന്നെയെന്ന് സ്‌ഥാപിച്ചെടുക്കാനാണ് സി.പി.എം. ശ്രമിച്ചത്. എന്നാല്‍ സ്‌പീക്കറുടെ ഉറച്ച നിലപാടോടെ ഈ നീക്കം പാളുകയായിരുന്നു.തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരേണ്ടിയിരുന്ന എല്‍.ഡി.എഫ്. യോഗങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്.
നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം പോലും ചേരാനായിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് സി.പി.ഐ. ഇടഞ്ഞുനില്‍ക്കുന്നതാണ് കാരണം. പ്രതിപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ അര്‍ഹമായ പദവി വേണമെന്നാണ് സി.പി.ഐ. നിലപാട്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉറച്ചു നില്‍ക്കുകയുമാണ്.
ജി. അരുണ്‍

Comments