
ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ മുസ്ലീം മതവിശ്വാസിയായ വൃദ്ധനു നേര്‍ക്ക് ആക്രമണം നടന്നുവെന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. 'വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചു' വെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുസ്ലീം വൃദ്ധനെ ആക്രമിക്കുകയും താടി മുറിച്ചുനീക്കുകയും 'വന്ദേ മാതരം' ജയ് ശ്രീറാം' വിളിപ്പിച്ചുവെന്നുമാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ വര്‍ഗീയ വശമില്ലെന്നാണ് പോലീസ് പറയുന്നത്.
ട്വിറ്റിനും മറ്റ് ഒമ്പതു പേര്ക്ക്ുമെതിരെയാണ് കേസ്. പുതിയ ഐ.ടി നിയമം പാലിക്കാന്‍ തയ്യാറാകാതെ വന്നതോടെ ട്വിറ്ററിന്റെ നിയമപരിരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്തുനീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിലാണ് കേസ്.
ഗാസിയബാദ് പോലീസ് ആവശ്യപ്പെട്ടിട്ടും വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഐപിസി സെക്ഷന്‍ 153, 153എ, 295എ, 505, 120ബി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരായ റാണ ആയുബ്, സബ നഖ്വി, മുഹമ്മദ് സുബൈര്‍, ഓണലൈന് പോര്‍ട്ടലായ 'ദ വയര്‍' എന്നിവരാണ് കേസ് നേരിടുന്ന മറ്റുള്ളവര്‍. ഏതാനും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസുണ്ട്.
സുഫി അബ്ദുള്‍ സമദ് എന്ന വൃദ്ധനാണ് ആക്രമണത്തിന് ഇരയായത്. ആറ് ഹിന്ദു-മുസ്ലീം യുവാക്കളാണ് ഇയാളെ ആരകമിച്ചതെന്ന് പോലീസ പറയുന്നു. ഇയാള്‍ ഇവര്‍ക്ക് നല്കിയ മന്ത്രത്തകിട് ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പോലീസ പറയുന്നു.






