കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയിൽ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാത്രയിലെത്തിയ കാട്ടാനക്കൂട്ടത്തിലെ ഒരാനയാണ് കിണറ്റില്‍ വീണത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ജെസിബി കൊണ്ട് ചെറിയ പാത ഒരുക്കി ആനയെ പുറത്തെത്തിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രക്ഷപ്പെടുത്തിയ ആനയെ തിരികെ കാട്ടിലേക്ക് വിട്ടു.

Comments