
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത്
മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ആഴ്ചകള്‍ക്ക് ശേഷം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്നു. തിരക്ക് നിയന്ത്രിക്കാന്‍ ബിവറേജസ് ഔട്ട്ലറ്റുകള് മുന്നില്‍ നിൽക്കാനുള്ള ഇടം അകാലത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 11 മണിയോടെ ബാറുകളും ബിയര്‍ വൈന്‍ കടകളും തുറക്കും. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം.
മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.






