
സതാംപ്ടണ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മഴ'കളിക്കുന്നു'. കളി നടക്കുന്ന സതാംപ്ടണില്‍ മഴ മാറാത്തതിനാല്‍ ആദ്യ സെഷന് ഉപേക്ഷിച്ചു.ഇതോടെ ടോസും വൈകുമെന്ന് ഐസിസി ട്വീറ്റ് ചെയ്തു.
യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് സതാംപ്ടണില്‍ കനത്ത മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. റിസര്‍വ് ദിവസം ഉണ്ടെങ്കിലും അഞ്ച് ദിവസവും ഏറെ നേരം മഴയെ തുടര്‍ന്ന് മത്സരം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. സമനിലയില്‍ പിരിഞ്ഞാല്‍ ഇരു ടീമുകളെയും വിജയിയായി പ്രഖ്യാപിക്കും.
ഇംണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു.






