
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മദ്യശാലകള്‍ മാത്രം തുറന്നു നല്‍കിയതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ആരാധനാലയങ്ങളും ലൈബ്രററികളും സിനിമ തിയറ്ററുകളും ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറസിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്നും അദേഹം ആവശ്യമുയര്‍ത്തി.
പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വയക്തമാക്കണം. ജനങ്ങള്‍ക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമമ്പാള് വരുമാനം ഉള്ള സ്ഥാപനങ്ങള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരിന്റെ മാനദണ്ഡമെന്ന് അദേഹം വിമര്‍ശിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം പൊതുഗാതാഗതശത്ത ആശ്രയിക്കുന്ന സാഹചര്യത്തില്‍ പൊതു ഗതാഗതം പരിമിതപ്പെടുത്തുന്നത് ഫലത്തില്‍ അശാസ്ത്രീയവും വിപരീത ഫലം സൃഷ്ടിക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൂടുതല്‍ ആളുകള്‍ക്ക് സീകര്യപൂര്വം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.






