
സതാംപ്ടണ്: ആദ്യ ദിനം മഴ കളിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ദിനം ടോസിന്റെ ആധിപത്യം നേടി ന്യൂസിലന്‍ഡ്. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 26 റണ്‍സെന്ന നിലയിലാണ്.
എട്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 17 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.
ആദ്യ ദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.ഇന്നും മഴ മുന്നറിയിപ്പിനിടെയാണ് മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരു ദിവസം റിസര്‍വ് ഡേ ഉള്ളതിനാല്‍ ആദ്യ ദിവസം നഷ്ടപ്പെട്ട കളി അന്ന് നടക്കും. മഴ വീണ്ടും വില്ലനായാല്‍ ടെസ്റ്റ് സമിനിലയിലാകുകയും ഇരുടീമുകളും ട്രോഫി പങ്കിടുകയും ചെയ്യും.





