
ന്യുഡല്‍ഹി: കോവിഡ് വാക്സിനേഷനില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യ. ഏറ്റവും കുടുതല്‍ പേര്‍ക്ക് വാക്സിന് നല്കിയ ദിനമാണിന്ന്. ഉച്ചകഴിഞ്ഞ് 3 മണിവരെ 47.5 ലക്ഷം ഡോസ് വാക്സിനാണ് നല്‍കിയത്. മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിമാന എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷന് യജ്ഞത്തില്‍ ഇന്ന് മുന്നേറിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നവീകരിച്ച വാക്സിന് മാര്‍ഗരേഖ ഇന്ന് മുതല്‍ നിലവില്‍ വന്നു. 18 കഴിഞ്ഞ എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. വാക്സിന് നിര്‍മ്മാതാക്കളില്‍ നിന്ന് 75 % വാക്സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ക്വോട്ട ഉള്‍പ്പെടെയാണിത്. ഇത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വാക്സിനേഷന് നല്‍കിയത് ഏപ്രില്‍ ആദ്യമായിുന്നു 43 ലക്ഷം ഡോസ് ആണ് നല്‍കിയത്. ജൂണ്‍ 14 മുതല്‍ 38.2 ലക്ഷം ഡോസ് വാക്സിന് പ്രതിദിനം നല്‍കുന്നുണ്ട്. പ്രതിദിന വവാക്സിനേഷന് ഇന്നുമുതല്‍ 50 ലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ഓഗസ്റ്റ് മുതല്‍ ഒരു കോടി ഡോസ് നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. ആേരാഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ആദ്യം വാക്സിന് നല്‍കിയത്. ഫെബ്രുവരിയില്‍ മുന്നണി പോരാളികളെ കൂടി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിനേഷന് വിപുലീകരിച്ചു.
മാര്‍ച്ച് ഒന്നിന് ആരംഭിച്ച രണ്ടാംഘട്ട വാക്സിനേഷനില്‍ 60കഴിഞ്ഞവരെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 45 കഴിഞ്ഞവരേയുമാണ് ലക്ഷ്യമിട്ടത്. ഇതോടെ 27 കോടി ഗുണഭോക്താക്കളെയാണ് ലക്ഷ്യമിട്ടത്. ഏപ്രില്‍ ഒന്നിന് തുടങ്ങിയ മൂന്നാംഘട്ടത്തില്‍ 45 കഴിഞ്ഞ എല്ലാവരേയും ഉള്‍പ്പെടുത്തി. 34.51 കോടി ആളുകളാണ് ഈ വിഭാഗത്തിലുള്ളത്. കോവിഡ് രണ്ടാം തരംഗത്തോടെ 18ന് മേല്‍പ്രായമുള്ളവര്‍ക്ക് വാക്സിന് ലഭ്യമാക്കിയിരുന്നു. 178 കഴിഞ്ഞ 94.02 കോടി ആളുകള്‍ ഉണ്ടെന്നാണ് കണക്ക്.






