
കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ അവസാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത് മഴയത്ത് കാറില്‍ നിന്നുള്ള വീഡിയോ. വീഡിയോയ്ക്ക് താഴെ അനുശോചന പ്രവാഹമാണ്.
ഭര്‍ത്താവ് കിരണ്‍ കുമാറിനെ ടാഗ് ചെയ്തുകൊണ്ടാണ് വിസ്മയ വീഡിയോ പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ഫോട്ടോയായും ചേര്‍ത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ാരോപണം ഉയര്‍ത്തി. ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന സ്ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ക്രൂര പീഡനമാണ് ഭര്‍ത്താവ് കിരണില്‍ നിന്ന് നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോട് നടത്തിയ ചാറ്റില്‍ വ്യക്തമാക്കുന്നു.






