
കൊച്ചി: തനിക്ക് യാതൊരു പരിചയവുമില്ലാതിരുന്ന ഒരു ലോറി ഡ്രൈവർക്ക് വൃക്ക പകുത്തുനൽകി മാതൃക സൃഷ്ടിച്ച് 10 വർഷം പൂർത്തിയാകുന്ന വേളയിൽ ഓഹരി പങ്കാളിത്തം വിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ സ്വരുക്കൂട്ടുകയാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വഴിയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പാക്കിവരുന്നത്. ഇതിനായി ഏതാനും ദിവസങ്ങൾക്കു മുമ്പ് വി-ഗാർഡ് ഇൻഡസ്ട്രീസിലെ 50 ലക്ഷം ഓഹരികൾ വിറ്റ് 132 കോടി രൂപ സ്വരൂപിച്ചു. ഫെബ്രുവരിയിൽ 40 ലക്ഷം ഓഹരികൾ വിറ്റ് 90 കോടി രൂപ നേടിയിരുന്നു. അതായത്, നാലു മാസത്തിനിടെ, 222 കോടി രൂപയാണ് നേടിയത്.






