സതാംപ്ടണ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലന്‍ഡ് കിരീടം ഉയര്‍ത്തിയപ്പോള്‍, ഓരോ ഇന്ത്യന്‍ ആരാധകനേയും ആശ്വസിപ്പിക്കാന്‍ കെയ്ന്‍ വില്യംസണ് എന്ന നായകന്റെ ആ ഒരൊറ്റ കെട്ടിപ്പിടുത്തം മതിയായി. വിജയറണ്‍ കുറിച്ചശേഷം ക്രീസിലുണ്ടായിരുന്ന ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ തലതാഴ്ത്തി കെട്ടിപ്പിടിച്ചതാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്.
ഓരോ ഇന്ത്യന്‍ ആരാധകനേയും ആശ്വസിപ്പിക്കുന്നതിനും അപ്പുറമായിരുന്നു അത്. പരാജയപ്പെട്ടവര്‍ക്കു മുന്നില്‍ തലതാഴ്ത്തി വിജയം ആഘോഷിക്കുന്നതിനും വലിയ ലളിതമായ ആഘോഷം വേറെന്താണ്.. എന്ന് വില്യംസണ് ക്രിക്കറ്റ് ലോകത്തെ കാണിച്ചുതന്നു.

ചെറിയ കുഞ്ഞിനെ പോലെ കോഹ്ലിയുടെ തോളില്‍ തലചായ്ച്ച് നില്ക്കുന്ന വില്യംസണാണ് ചിത്രത്തിലുള്ളത്. കോഹ്ലിയുടെയും വില്യംസണിന്റെയും പരസ്പര ബഹുമാനത്തിനാണ് സോഷ്യല്‍മീഡിയ നിറഞ്ഞ കൈയ്യടി നല്‍കിയത്. അണ്ടര്‍-19 ലോകകപ്പ് മുതല്‍ തുടങ്ങിയ കോഹ്ലി-വില്യംസണ് സൗഹൃദം ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിലെത്തിയപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല എന്ന് സതാംപ്ടണ് സാക്ഷി..!

Comments