
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്കും മരിച്ചവരുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിനാണ് ഈ ഇളവ് നല്‍കുക. തൊഴിലുടമ ജീവനക്കാര്‍ക്കോ ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാല്‍ തുക പത്തുലക്ഷത്തില്‍ കൂടരുത്.
അതേസമയം പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നത് സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.






