
ന്യൂഡല്‍ഹി: ട്വിറ്ററില്‍ പകര്‍പ്പവകാശമുള്ള ഗാനം
പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്കുചെയ്തതെന്ന് സൂചന.ട്വിറ്റര്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സോണി മ്യൂസിക്കിന് പവര്‍പ്പവകാശമുള്ള എ.ആര്.റഹ്മാന്റെ "മാ തു ജേ സലാം..." എന്ന ഗാനം ഉപയോഗിച്ചതിനേത്തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് വിവരം.
യു.എസിലെ പകര്‍പ്പവകാശ നിയമമായ ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ് ആക്റ്റിന്റെ (ഡി.എം.സി.എ.) നോട്ടീസ് പ്രകാരമാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചതെന്നും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തതെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.






