
ബാള്‍ട്ടിക് രാജ്യങ്ങളും റഷ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സ്ഥിതിയിലായതോടെ നാറ്റോ സേന മൂന്ന് ലക്ഷം സൈനികരെ റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചതായി റിപ്പോര്‍ട്ട്. പാശ്ചാത്യ ശക്തികള്‍ക്ക് നേരെ റഷ്യ നടത്തിയേക്കാവുന്ന ആക്രമണത്തിന് മുന്‍ കരുതല്‍ എന്ന നിലയിലാണ് നടപടി.
യുകെയും അമേരിക്കയൂം ഉള്‍പ്പെടെ 28 രാജ്യങ്ങള്‍ വരുന്ന നാറ്റോ സഖ്യം ശീതയുദ്ധത്തിന് പിന്നാലെ ബാള്‍ട്ടിക് രാജ്യങ്ങളുമായി യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ 4000 സൈനികരെ റഷ്യന്‍ അതിര്‍ത്തിയില്‍ ഒക്ടോബറില്‍ വിന്യസിപ്പിച്ചിരുന്നു. റഷ്യ വിവിധരീതിയില്‍ കൂടുതല്‍ ജാഗരൂകരാകുന്നത് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ ബര്‍ഗ് പറഞ്ഞു. പുതിയ സൈനിക സംവിധാനങ്ങള്‍, സൈനികാഭ്യാസം, സൈനിക ശക്തി ഉപയോഗിച്ച് അയല്ക്കാര്ക്കെതിരേയുളള നീക്കള് എന്നിവ 2000 മുതല്‍ റഷ്യ കൂടുതല്‍ വികസിപ്പിക്കുകയാണെന്നും ഇതിനകം മൂന്ന് മടങ്ങ് കൂടുതല്‍ തുക ഇതിനൊക്കെയായി ചെലവഴിച്ചതായും പറയുന്നു.
അതേസമയം എത്ര സൈനികരെ വിന്യസിപ്പിച്ചെന്ന് കൃത്യമായി സ്റ്റോള്‍ട്ടന്‍ ബര്‍ഗ് പറയാന്‍ തയ്യാറായില്ലെങ്കിലും നാറ്റോയുടെ പ്രതിനിധിയായ ബ്രിട്ടന്റെ ആദം തോംസണ്‍ ഏകദേശം മൂന്ന് ലക്ഷത്തോളമുണ്ടെന്ന് പറഞ്ഞു. പഴയ സോവ്യറ്റ് യൂണിയന് തിരിച്ചെടുക്കാനുള്ള ആലോചനകളുടെ ഭാഗമായി റഷ്യ ക്രിമിയയ്ക്ക് മേല്‍ നടത്തിയ കടന്നുകയറ്റത്തെ നാറ്റോ ശക്തമായി അപലപിച്ചിരുന്നു. സമാന രീതിയിലുള്ള മറ്റൊരു ആക്രമണം ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ എന്നിവയ്ക്ക് മേല്‍ റഷ്യ നടത്തുമോ എന്ന് നാറ്റോ ഇപ്പോഴും സംശയിക്കുന്നു. അത്തരമൊരു നീക്കം വീണ്ടും ഉണ്ടായാല്‍ നാറ്റോയുടെ കരുത്ത് മണിക്കൂറിനുള്ളില്‍ റഷ്യ അറിയുമെന്നും നാറ്റോ പറയുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ റഷ്യ ഭാഗമായത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് അടുത്ത കാലത്ത് നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ പകുതിയോളം റഷ്യക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.
150 അര്‍ദ്ധ സൈനികരെ വിന്യസിപ്പിച്ച് സെര്‍ബിയയില്‍ ഒരു സൈനികാഭ്യാസം കഴിഞ്ഞയാഴ്ച റഷ്യ നടത്തിയതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിന് ബദലായി നാറ്റോ തൊട്ടടുത്തുള്ള മോണ്ടിനെഗ്രോയില്‍ അതേസമയത്ത് തന്നെ സൈനികാഭ്യാസം നടത്തിയിരുന്നു.






