
ലക്നൗ: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ചികിത്സ കിട്ടാതെ 50 കാരി മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് യുപി പോലീസ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കഴിഞ്ഞ ദിവസം കാണ്‍പൂരിലെത്തിയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഏറപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര എന്ന അമ്പതുകാരിക്ക് കാത്തുകിടക്കേണ്ടി വന്നത്. ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അവര്‍ മരിച്ചു. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗതാഗത കുരുക്കില്‍ കുരുങ്ങിയത്.
കാണ്‍പൂര്‍ പോലീസിന് വേണ്ടിയും വ്യക്തിപരമായും താന്‍ മാപ്പ് ചോദിക്കു്നതായി കാണ്‍പൂര്‍ പോലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു. വന്ദന മിശ്രയുടെ മരണത്തില്‍ അതിയായ ദു:ഖമുണ്ട്. ഇത് ഭാവിയിലേയ്ക്കുള്ള വലിയ പാഠമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിര്തഎതുന്ന രീതിയിലുള്ളതായിരിക്കും ഞങ്ങളുശട റൂട്ട് സംവിധാനം എന്ന് ഞാന്‍ പ്രതിഞ്ജ ചെയ്യുന്നു. അദേഹം ട്വീറ്റില്‍ കുറിച്ചു.






