
കാശ്മീര്‍ : നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് സിഖുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നാല് സിഖ് യുവതികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് സിഖ് സമുദായത്തിലെ നിരവധിപേരാണ് ജമ്മു കാശ്മീര്‍ ഭവനു പുറത്ത് തടിച്ചുകൂടിയത്. യുവതികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കണമെന്നും ഇത്തരം നിര്‍ബന്ധിത മതപരിവര്്ത്തനത്തിനെതിരെ നിയമമുണ്ടാക്കണമെന്നും സിഖ് സമൂഹം ആവശ്യപ്പെടുന്നു.
ജഗ് ആസ്ര ഗുരു ഓട്ട് എന്ന പാര്‍ട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് അവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടന്ന് പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തതായി ശിരോമണി അകാലിദള്‍ നേതാവ് മഞ്ജിന്ദര്‍ സിങ് സിന്‍ഹ പറഞ്ഞു.






