
താൻ മലയാളം സംസാരിച്ചതും മുണ്ടുടുത്തതും ആരെയും കാണിക്കാൻ വേണ്ടിയല്ലെന്നും കുറച്ചു നാൾ കേരളത്തിൽത്തന്നെ തുടരുമെന്നും
വിടവാങ്ങൽ വേളയിൽ വികാരനിർഭരനായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. തനിക്ക് എല്ലാ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോൺ ഉപയോഗം നിയന്ത്രിക്കണം. അതിനായി ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പൊലീസിലെ വിവിധ വിഭാഗങ്ങൾ സ്ഥാനമൊഴിയുന്ന ഡി.ജി.പിക്ക് യാത്രയയപ്പ് നൽകി.
നീണ്ട അഞ്ച് വര്‍ഷക്കാലം. ഒരു സര്‍ക്കാരിനൊപ്പം പൂര്‍ണമായും പൊലീസ് മേധാവിയായള്‍, ഏറ്റവും നീണ്ട കാലം ആ പദവിയിലിരുന്നയാള്‍, ഈ രണ്ട് നേട്ടങ്ങളുമായാണ് ലോക്നാഥ് ബെഹ്റയുടെ 36 വര്‍ഷം നീണ്ട പൊലീസ് കരിയറിന് വിരാമമാവുകയാണ്.






