
ന്യൂ ഡൽഹി : രാജ്യത്ത് കോവവാക്സിന്റെ പരീക്ഷണം കുട്ടികളിൽ നടത്താനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ കേന്ദ്രം നിരസിച്ചു. പ്രായപൂർത്തിയായവരിൽ ആദ്യം കോവവാക്സ് പരീക്ഷണം പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ് കമ്പനിയായ നോവവാക്സിന്റെ ഇന്ത്യയിൽ ഇറക്കാനിരിക്കുന്ന കോവിഡ് വാക്സീനാണ് കോവവാക്സ്. സെപ്റ്റംബറോടെ വാക്സീൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാകുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ.
ഇതിനായി രണ്ടിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനുള്ള അനുമതിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയിരുന്നത്.920 കുട്ടികളിൽ പരീക്ഷണം നടത്താനാണ് അനുമതി തേടിയത്. ഇതാണ് കേന്ദ്രം നിരസിച്ചത്.






