
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ രാത്രഇ നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. യു.കെ, ഫ്രാന്‍സ് സ്വദേശിനികളാണ് ആക്രമണത്തിന് ഇരയായത്.
ബീച്ചിലൂടെ നടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്നവരാണ് ആക്രമിച്ചതെന്ന് യുവതികള്‍ വര്‍ക്കല പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. മാസ്ക് ധരിച്ച് ബൈക്കില്‍ എത്തിയവരാണ് ആക്രമിച്ചത്. മുന്‍പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്ഡൗണ്‍ കാലത്ത് ഇവിടെ കുടുങ്ങിപ്പോയതാണ് ഇവര്‍. ഏതാനും മാസങ്ങളായി ഹോംസ്റ്റേയില്‍ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം പേട്ടയില്‍ എജിസ് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ക്ക് വെട്ടേറ്റിരുന്നു. ഭാര്യമാരെ അപമാനിക്കാനുള്ള ശ്രമം തടയുന്നതിനിടെയായിരുന്നു അപകടം.
മുന്‍പ് തിരുവനന്തപുരത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവവുമുണ്ട്. ലോക്ഡൗണിനു ശേഷം ടൂറിസം മേഖല ഉണര്‍വിനു ശ്രമിക്കുന്നതിനിടെയാണ് ലോകപ്രസിദ്ധമായ വര്‍ക്കല ബീച്ചില്‍ ഈ സംഭവം.






