
കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ലഭിച്ച സ്വർണം വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
2018-ലെ പ്രളയം മുതലാണ് ദുരിതാശ്വാസനിധിയിലേക്ക് സ്വർണം കൂടുതലായി ലഭിച്ചുതുടങ്ങിയതെന്ന് ധനകാര്യവകുപ്പ് അധികൃതർ പറഞ്ഞു. മാലയും വളയും മോതിരവും സ്വർണനാണയങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 500 ഗ്രാമിലേറെ സ്വർണമാണ് ഇക്കാലയളവിൽ ലഭിച്ചത്.
സ്വർണം നേരിൽക്കണ്ട് ബോധ്യപ്പെടാനും അവസരം നൽകും. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതൽക്കൂട്ടും. ക്വട്ടേഷൻ ക്ഷണിച്ചാണ് വിൽപ്പന.






