
തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് സൂചന. ഇതു വ്യക്തമാക്കുന്ന തെളിവുകളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കാന്‍ എന്ന് വ്യക്തമാക്കിയിട്ടുളള മന്ത്രിതന്നെയാണ് ഉത്തരവിന് സമ്മര്‍ദം ചെലുത്തിയിരിക്കുന്നത്. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടു. 2020 ഒക്ടോബര്‍ അഞ്ചിന് ചന്ദ്രശേഖരന് നല്കിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാനാവില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ, മരംമുറി തടയുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.






