
തിരുവനന്തപുരം : ടിപിആർ കൂടിയ സ്ഥലങ്ങളിൽ കോവിഡ് നിർണയ പരിശോധന കൂട്ടും. ഇതിന്റെ അടിസ്ഥാനത്തിൽ ക്വാറന്റീനും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ശക്തമാക്കും. രോഗവ്യാപനം ഏത് തരത്തിലും കുറയ്ക്കുകയാണ് ലക്ഷ്യം. വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രോഗസ്ഥിരീകരണനിരക്ക് ഉയർന്ന ജില്ലകളിലെ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു.
പഠനത്തിനായി വിദേശത്തേക്കു പോകുന്നവർക്കും
അതിഥിത്തൊഴിലാളികൾ, മാനസികവെല്ലുവിളി നേരിടുന്നവർ, സെക്രട്ടേറിയറ്റിലെയും നിയമസഭാ സെക്രട്ടേറിയറ്റിലെയും ജീവനക്കാർ, മന്ത്രിമാരുടെ സ്റ്റാഫ്, സ്വകാര്യ ബസ് തൊഴിലാളികൾ എന്നിവരെയും വാക്സിൻ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി.






