
കോപ്പ അമേരിക്കയില്‍ കൊളംബിയയ്ക്കെതിരായ സെമി ഫൈനല്‍ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതേ മെസ്സിപ്പടയും ആരാധകരും ഒന്ന് പകച്ചു. അവസാന നിമിഷങ്ങളില്‍ പതറുന്ന മെസ്സിക്കും കൂട്ടര്‍ക്കുമായി ലോകം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. എക്സ്ട്ര ടൈം ഇല്ലാതെ നേരെ ഷൂട്ടൗട്ടിലേക്ക് കടന്നപ്പോള്‍ അര്‍ജന്റീനയുടെ വിജയം കൊരുത്തത് ടീമിന്റെ 'സെക്കന്‍ഡ് ചോയ്സ്' ഗോള്‍ കീപ്പര്‍ മാത്രമായിരുന്ന എമിലിയാനോ മാര്‍ട്ടിനെസ് എന്ന 28 കാരന്.
കോപ്പ അമേരിക്കാ ടീമില്‍ ഫസ്റ്റ് ഗോള്‍കീപ്പറായി ഫ്രാങ്കോ അര്‍മാനി എന്ന പരിചയസമ്പന്നനുണ്ടായിരുന്നിട്ടും സെക്കന്‍ഡ് ചോയ്സ് ഫസ്റ്റ് ചോയ്സാക്കി പരിശീലകന് ലയണല്‍ സ്കലോനി മാര്‍ട്ടിനെസില്‍ തന്നെ വിശ്വാസമര്്പിച്ചു. ആ വിശ്വാസമാണ് ഷൂട്ടൗട്ടില്‍ മൂന്ന് സേവുകളോടെ അര്ജന്്ീനയെ ഫൈനലിലെത്തിച്ചത്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാര്‍ട്ടിനെസ് അര്‍ജ ന്റീനയ്ക്കായി ദേശീയ ജേഴ്സി അണിയുന്നത്. 2011 ല്‍ നൈജീരിയയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ആദ്യമായി ദേശീയ ജേഴ്സി അണിഞ്ഞത്. പിന്നെ 2021 ലോകകപ്പ് യോഗ്യത റൗണ്ടിലും. ജൂണില്‍ ചിലിക്കെതിരെ നടന്ന യോഗ്യത മത്സരത്തിലൂടെയാണ് വീണ്ടും മാര്‍ട്ടിനെസിന്റെ രണ്ടാം അരങ്ങേറ്റം.
ഷൂട്ടൗട്ടില്‍ എതിരാളി മുന്നിലെത്തിയാല്‍ മാര്‍ട്ടിനെസ് കൂടുതല്‍ കരുത്തനാകും. സ്വയം ആത്മവിശ്വാസം നല്കുന്ന നില്‍പ്പ്, സേവ് ചെയ്യുമെന്ന ഉറച്ച ആ തീരുമാനത്തില്‍ കൊളംബിയയുടെ മൂന്ന് ഷൂട്ടുകള്‍ മാര്‍ട്ടിനെസ് കൈപ്പിടിയിലൊതുക്കി. ഡാവിന്ഡസണ് സാഞ്ചയും യെറി മിനയും എഡ്വിന് കാര്‍ഡോണയും അടിച്ച പന്തുകളാണ് മാര്‍ട്ടിനെസ് തടഞ്ഞത്.
2008 ല്‍ അര്‍ജന്റീനന്‍ ക്ലബ് അത്ലറ്റികോ ഇന്റിപെന്റയ്നെറ്റിലൂടെ കളി തുടങ്ങിയ ക്ലബ് കരിയര്‍ രണ്ട് വര്‍ഷത്തിന് ശേഷം ആഴ്സണലില്‍ എത്തിയെങ്കിലും ക്ലബുകളില്‍ വായ്പാ അടിസ്ഥാനത്തില്‍ കളിക്കാനായിരുന്നു മാര്‍ട്ടിനെസിന്റെ വിധി. 2019-20 ഇംീഷ് പ്രീമിയര്‍ ലീഗ് സീണലിലാണ് കരിയര്‍ വഴിത്തിരിവിലെത്തിയത്. പിന്നാലെ ാഴ്സണലിന്റെ ഒന്നാം ഗോള്‍ കീപ്പറായി താരം വളര്‍ന്നു.