ന്യൂഡൽഹി: തെരുവു നായയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നതിനു പിന്നാലെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് അടയ്ക്കുന്നതെന്നാണ് മേനക ഗാന്ധിയുടെ വിശദീകരണം.
കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മൃഗസംരക്ഷണ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവുണ്ടെന്നും അടുത്തിടെ എത്തിയ രണ്ട് പാരാ വെറ്ററിനറിമാരാണ് മൃഗങ്ങളെ പരിപാലിക്കുന്നതെന്നും അവർ പറഞ്ഞു. ഉപദ്രവകാരിയായ നായ ഇതിൽ ഒരാളെ കടിച്ച് മുറിവേൽപ്ച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ നായ പിന്നീട് ചത്തു.
ജൂലൈ അഞ്ചിന് സാമൂഹിക പ്രവർത്തകയായ കാവേരി ഭരദ്വാജാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പുറത്തുവിട്ടത്. മൃഗസംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് ആണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ പുറത്തുവിട്ട മറ്റൊരു വിഡിയോയിൽ നായ അനുഭവിച്ച പീഡനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

Comments