ചെന്നൈ : സെൽഫിയെടുക്കാൻ അടുത്ത് നിന്നതിന്റെ പേരിൽ അനുയായിയുടെ മുഖത്ത് അടിച്ച് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. മൊബൈൽ ഫോൺ തട്ടിക്കളയുകയും ചെയ്തു. മാണ്ഡ്യയിലെ പാർട്ടി പ്രവർത്തകനോടാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്.
'ഞാൻ നിങ്ങൾക്കു ചെറിയ സ്വാതന്ത്ര്യം നൽകിയാൽ, എന്റെ കൈയിലും തോളിലും കൈവയ്ക്കാൻ നിങ്ങൾ സ്വാതന്ത്ര്യം എടുക്കുന്നു. എല്ലാവരും എന്റെ കുട്ടികളാണ്, പക്ഷേ ഈ പെരുമാറ്റം സ്വീകാര്യമല്ല. ഈ സംഭവത്തിന്റെ റെക്കോർഡിങ് കളയണം.’ എന്നായിരുന്നു ശിവകുമാരിന്റെ വിശദീകരണം.
രോഗബാധിതനായ കർഷക നേതാവും മുതിർന്ന രാഷ്ട്രീയക്കാരനുമായ ജി.ദേഗൗഡയെ സന്ദർശിക്കാൻ ശിവകുമാർ മാണ്ഡ്യയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സ്വഭാവം മാറ്റാനാവില്ലെങ്കിൽ പൊതുജീവിതം മതിയാക്കമെന്ന് കർണാടക ബിജെപി ശിവകുമാറിനോട് പറഞ്ഞു.

Comments