
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിനും മഴയ്ക്കും കാരണം ലഘു മേഘവിസ്ഫോടനമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് മണിക്കുറിനുള്ളില്‍ ശക്തമായ കാറ്റിനുംമഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്കി. പത്തനംരതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.






