
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,020 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ രേഖയില്‍ ഉള്‍പ്പെടാതെ പോയ 1,478 മരണങ്ങള് ഇന്നലെ ഉള്‍പ്പെടുത്തിയതോടെയാണ് മരണസംഖ്യ ഇ്രതയും ഉയര്‍ന്നത്.
118 ദിവസത്തിനു ശേഷമാണ് ഇന്ത്യയില്‍ രോഗികള്‍ ഇത്രയധികം കുറയുന്നത്. 97.28% ആണ് രോഗമുക്തി നിരക്ക്. സജീവ രോഗികളുടെ എണ്ണം 109 ദിവസത്തിനു ശേഷം 4,31,315 ആയി താഴ്ന്നു.
ഇന്നലെ 49,007 പേര് രോഗമുക്തി നേടി. 3,09,05,819 ആണ് ആകെ രോഗബാധിതര്‍. 3,00,63,720 പേര് രോഗമുക്തി നേടി. 4,10,784 പേര് മരണമടഞ്ഞു. 38.14 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു.
അതിനിടെ, ഡല്‍ഹിയില്‍ കോവിഷീല്‍ഡ് വാക്സിന് ക്ഷാമം രൂക്ഷമായി. പല സര്‍ക്കാര്‍ വാക്സീന് കേന്ദ്രങ്ങളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. ഇന്നലെ രാത്രി 10 മണിവരെ 36,310 ഡോസ് മാത്രമാണ് വിതരണം ചെയ്തത്. സാധാരണ ദിവസങ്ങളില്‍ 1.5 ലക്ഷം ഡോസാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ രണ്ട് ദിവസത്തേക്കുള് വാക്സിനാണ് നല്‍കിയതെന്നും വരും ദിവസങ്ങളിലും വാക്സിന് കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.






