
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ നമ്പി നാരായണനെതിരേ ഗുരുതര ആരോപണവുമായി ചാരക്കേസിലെ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിയായ എസ്. വിജയന് കോടതിയില്‍. പണവും ഭൂമിയും നല്കി നമ്പി നാരായണന് സി.ബി.ഐയെയും ഐ.ബി. ഉദ്യോഗസ്ഥരെയും സ്വാധീനിച്ചെന്നാണ് വിജയന് കോടതിയെ അറിയിച്ചത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചതിനു പിന്നാലെയാണ് നമ്പി നാരായണനെതിരേ ഗുരുതര ആരോപണവുമായി വിജയന് തിരുവനന്തപുരം സി.ജെ.എം. കോടതിയെ സമീപിച്ചത്. "പണവും ഭൂമിയും നല്കി സി.ബി.ഐ, ഐ.ബി. ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. ഇതേത്തുടര്‍ന്നാണ് ചാരക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.
നമ്പി നാരായണന് അനധികൃതമായി സ്വത്തു സമ്പാദിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. 24 രേഖകളും വിജയന് കോടതിയില്‍ ഹാജരാക്കി. ഹര്‍ജി ഇന്നു പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ നമ്പി നാരായണനും മാലി വനികളും ശക്തമായി എതിര്‍ത്തിട്ടുണ്ട്.
2004ലും 2008ലും തിരുനെല്‍വേലി ജില്ലയിലാണ് ഭൂമി കൈമാറ്റങ്ങള്‍ നടന്നിരിക്കുന്നത്.






