
ന്യൂഡൽഹി: കേരളത്തിൽ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങൾ ഉള്ളതിനാലാണ് കോവിഡ് കേസുകൾ കുറയാത്തതെന്നു പഠനം. ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇൻസാകോഗി’ന്റെ വിലയിരുത്തൽ അനുസരിച്ചു വിവിധ വകഭേദങ്ങളാണ് കേരളത്തിലെ കോവിഡിന്റെ രൂക്ഷത വർധിപ്പിക്കുന്നത്.
ആൽഫ, കപ്പ എന്നിവ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കൂടുതലാണ് കേരളത്തിൽ. എല്ലാ ജില്ലകളിലും പത്ത് ശതമാനത്തിൽ കൂടുതലാണ് രോഗസ്ഥിരീകരണ നിരക്ക്. വിവിധ മേഖലകളിൽനിന്ന് സാംപിളുകൾ ശേഖരിച്ചാണ് ജനിതകപഠനം നടത്തിയത്.
ഡെൽറ്റക്കു പുറമെ ആൽഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോർട്ട് ചെയുന്നത് കൂടുതൽ ആശങ്കക്കിടയാക്കുന്നുണ്ട്.






