
ദുബായ്: ട്വന്റി20 ലോകകപ്പില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ -പാക്കിസ്ഥാന് തീ പാറും പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇരു ടീമുകളും ഒരേ ഗ്രൂപ്പിലാണ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിങ് പ്രകാരമാണ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചത്.
ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഉള്‍പ്പെടുന്നതാണ് രണ്ടാം ഗ്രൂപ്പ്. ഇംണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകഹക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഒന്നാം ഗ്രൂപ്പ്.
ഇതിനു മുമ്പ് 2019 ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ എത്തിയത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റിയത്. ഒക്ടോബര്‍ 17 നാണ് ട്വന്റി20 ലോകകപ്പിന് തുടക്കം. നവംബര്‍ 14 നാണ് ഫൈനല്‍.






