ന്യുഡല്‍ഹി: എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായാണ് അദ്ദേഹം മോദിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച 57 മിനിറ്റ് നീണ്ടുനിന്നു.
സഹകരണ മ്രന്താലയ രൂപീകരണം, കര്‍ഷക വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായെന്ന് എന്‍.സി.പി അറിയിച്ചു. കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ രാജ്യസഭാംഗം കൂടിയായ ശരത് പവാര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ നിയമത്തില്‍ കടന്നുകയറാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും പവാര്‍ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ പുതിയ മുന്നണി രൂപീകരിച്ച് എന്‍.സി.പി നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി പവാര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പവാര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട. എന്നാല്‍ പവാര്‍ അത് നിഷേധിക്കുകയായിരുന്നു.

Comments