
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ അന്യ സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് അന്യസംസ്ഥാനക്കാര്‍ തന്നെ നടത്തിയ വന്ന പെണ്‍വാണിഭ സംഘത്തെ പിടികൂടി. കേരളാ പോലീസ് വിവരം അറിഞ്ഞത് ആസാം പോലീസ് കേരളത്തില്‍ വന്ന് വിവരം നല്കിയപ്പോള്. നഗരമദ്ധ്യത്തിൽ പ്രവര്‍ത്തിച്ചിരുന്ന വടക്കേഇന്ത്യന്‍ സംഘത്തില്‍ ഒമ്പത് പുരുഷന്മാരും ഒമ്പത് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ അസം പോലീസ് വിവരം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയെ അറിയിച്ചപ്പോൾ മാത്രമാണ് കേരളാ പൊലീസ് ഈ വിവരം അറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പ്രധാന സ്ഥലങ്ങളായ തമ്പാനൂർ, മെഡിക്കൽ കോളേജ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഈ സംഘം പ്രവർത്തിച്ചിരുന്നു.
ദമ്പതികളെ പോലെ എന്ന തോന്നല്‍ ഉണ്ടാക്കിയാണ് ഇവര്‍ ലോഡ്ജില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഇവരുടെ ബന്ധുക്കള്‍ എന്ന രീതിയില്‍ ഇടപാടുകാരെയും എത്തിച്ചു. കൊവിഡ് ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ലോഡ്ജുകളിൽ ഇത്തരക്കാരെ താമസിപ്പിച്ചു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ ലോഡ്ജുകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.
പിടിയാലയവരിൽ ഒൻപത് പുരുഷന്മാരും ഒൻപത് സ്ത്രീകളുമാണ്. ഇതിൽ 18 വയസാകാത്ത പെൺകുട്ടിയുമുണ്ട്. പെൺവാണിഭത്തിന് നേതൃത്വം നൽകിയവർക്ക് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആസാമിൽ കേസുണ്ട്. ഇവരുടെ ഫോൺവിളിയുമായി ബന്ധപ്പെട്ടാണ് ആസാം പൊലീസ് തലസ്ഥാനത്തെത്തിയത്. മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരാണ് പെൺവാണിഭത്തിന്റെ സൂത്രധാരന്മാര്. ഇവരൊഴികെ ഉള്ളവരെ പോലീസ് പിഴയൊടുക്കി വിട്ടയച്ചു. കൂട്ടത്തിലെ സ്ത്രീകളെയും രണ്ട് പ്രധാന പ്രതികളെയും അസാമിലേക്ക് കൊണ്ടുപോകും. ഇടപാടുകാരായി മലയാളികള്‍ ഉണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.






