
ന്യൂഡല്‍ഹി: ആന്റി ഡ്രോണ്ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡി.ആര്.ഡി.ഒ. ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.എഫിന്റെ 17-ാമത് ഇന്വെസ്റ്റിറ്റിയൂര് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഷായുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. ആന്റി ഡ്രോണ്‍ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്.ഡി.ഒ. ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ-വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






