
ലക്നൗ : സ്ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച കേസിൽ ഭർത്താവിനും വീട്ടുകാർക്കും ജീവപര്യന്തം വിധിച്ച് ഉത്തർപ്രദേശിലെ ബല്ലിയ കോടതി. ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
കോട്വാലി സ്വദേശിനിയായ മീനയാണ് മരിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാണ് മീനയുടെ പിതാവ് അശോക് സിങ് പരാതി നൽകിയത്.
മീന 2008 ഫെബ്രുവരിയിലാണ് ശേഷ്നാഥ് സിങ്ങിനെ വിവാഹം ചെയ്തത്. 2018 ഏപ്രിൽ 3ന് ഭർതൃഗൃഹത്തിൽ ഇവർ പൊള്ളലേറ്റു മരിച്ചു. അഡീഷനൽ ജില്ലാ ജഡ്ജി നിതിൻ കുമാർ ഠാക്കൂറാണ് ഇവർക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്.






