
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ കേരളത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ). സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും, അത് പിന്‍വലിക്കണമെന്നും അതല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്കി.
അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രസ്താവനയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഉത്തരേന്ത്ര്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു എന്നതും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ബക്രീദിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് ദിവസം കടകള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തുറക്കാനാണ് അനുമതി നല്‍കിയത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള് പ്രദേശങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.






