ബെംഗലൂരു: ബ്രിട്ടീഷിനെതിരെ ശക്തമായി പോരാടി എന്ന കാരണത്തില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷിക്കുന്നു. ആഘോഷത്തിന് സംഘപരിവാര്‍ സംഘടനകളും മറ്റു പ്രദേശിക സംഘടനകളുടേയും ഭീഷണി നിലനല്ക്കുന്നതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഘോഷങ്ങളുടെ പേരില്‍ മദികേരിയില് വര്‍ഗീയ ലഹളകള്‍ ഉണ്ടായിരുന്നു. കുടക് മേഖലയില്‍ മാത്രമായി രണ്ട് പേരുടെ മരണത്തിനും ആഘോഷങ്ങള്‍ കാരണമാക്കിയിരുന്നു.
15,000 ഹോം ഗാര്‍ഡ്സിനെ ഉള്‍പ്പടെ 60,000 പോലീസുകാരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്ര സേന, റിസര്‍വ് പോലീസ്, സായുധ സേന, ദൃതകര്മ്മസേന, ശാസ്ത്ര സീമ ബല് എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. കൂര്‍ഗ്ഗ്, ചിത്രദുര്‍ഗ, മൈസൂര്‍, വെലാഗവി, ചിക്കമങ്കലൂര് എന്നിവടങ്ങള്‍ പ്രത്യേക സൂരക്ഷ സേനയേയും നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ആസ്ഥാനങ്ങളിലെത്തി സുരക്ഷാ നടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാനും ആവശ്യമെങ്കില്‍ പ്രശ്നക്കാരെ മുന്‍കരുതല്‍ എന്ന നിലയില്‍ തടവില്‍ വയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍പ്, എന്തിനാണ് ടിപ്പു ജയന്തി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്ര വ്യഗ്രത കാണിക്കുന്നു എന്ന് കര്‍ണാടക ഹൈക്കോടതി ചോദിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ന്യൂനപക്ഷ വകുപ്പാണ് ആഘോഷം നടത്തിയത്. സര്‍ക്കാര്‍ ഇതിനായി 69 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബിജെപി പ്രസിഡന്റ് ബി.എസ്. യദിയൂരപ്പ ആചരിക്കുമെന്ന് പറഞ്ഞിരുനയെ ബെംഗലൂരുവില്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചു. അദ്ദേഹം ജയന്തിയെ കറുത്ത ദിനമെന്നാണ നിരീക്ഷിച്ചത്. ആഘോഷങ്ങള്‍ക്ക് ബിജെപിയുടെ സഹകരണമുണ്ടായിരിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര്‍ പറഞ്ഞു.






