
മൊബൈല്‍ ആപ്പ് വഴി വിതരണം ചെയ്ത നീലച്ചിത്ര ബിസിനസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ ശില്പ്പാഷെട്ടിയുടെ ഭര്ത്താവിനതിരേ രൂക്ഷ വിമര്‍ശനവുമായി വിവാദനടി പൂനംപാണ്ഡേ. രാജ്കുന്ദ്രേയ്ക്കും അയാളുടെ സ്ഥാപനമായ ആംസ്പ്രൈമിനും എതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പൂനം പാണ്ഡേ ഈ വര്‍ഷം ആദ്യം ക്രിമിനല്‍കേസ് നല്‍കിയിരിക്കുകയാണെന്ന് വെളിപ്പെടുത്തി.
രാജ്കുന്ദ്രേയ്ക്ക് എതിരേ ഗുരുതരമായ അഞ്ച് ആരോപണങ്ങളാണ് പൂനം പാണ്ഡേ നടത്തിയിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബ്ബന്ധം ചെലുത്തിയും കരാറില്‍ ഒപ്പിടുവിച്ചെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി തന്നെ ഷൂട്ട് ചെയ്തെന്നും പോസ് ചെയ്യിച്ചെന്നും തന്റെ സ്വകാര്യതകളെല്ലാം അവര്‍ പുറത്തു വിടുകയും ചെയ്തെന്ന് നടി പറഞ്ഞു. നേരത്തേ തന്റെ ആപ്പുകള്‍ കൈകാര്യം ചെയ്യുന്നത് രാജ് കുന്ദ്രയുടെ കമ്പനിയാണെന്നും 2019 മാര്‍ച്ചിലാണ് ഇവരുമായി കരാറിലായതെന്നും പറഞ്ഞിരുന്നു.
ഇഷ്ടമില്ലാതെ നിര്‍ബ്ബന്ധിച്ചു ഒപ്പിടുവിച്ച കരാറില്‍ നിന്നും പിന്മാറാന് തുനിഞ്ഞപ്പോള്‍ തന്റെ നഗ്നചിത്രം പുറത്തുവിട്ട് 'എന്നെ വിളിക്കൂ...ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നുകാട്ടാം' എന്ന സന്ദേശത്തിനൊപ്പം തന്റെ ഫോണ്‍ നമ്പറും നല്‍കിയെന്നും അത് തന്റെ ജീവിതം തന്നെ ദു:സ്വപ്നമാക്കി മാറ്റിയെന്നും പൂനം പാണ്ഡേ ആരോപിച്ചു. ഇതിന് ശേഷം തന്റെ ഫോണിന് വിശ്രമം ഇല്ലായിരുന്നു. ലോകത്തുടനീളമുള്ള ഇടങ്ങളില്‍ നിന്നും ആയിരക്കണക്കിന് കോളുകളാണ് വന്നത്. ചിലപ്പോഴെല്ലാം ഇത്തരം സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യം ഭീഷണിയായി മാറുമായിരുന്നെന്നും പറഞ്ഞു. തന്റെ ഫോണിലേക്ക് ആള്ക്കാര് പോര്‍ണോഗ്രാഫിക് ചിത്രങ്ങളും വീഡിയോകളും അയച്ചു. എന്തെങ്കിലും അരുതാത്തത് നടക്കുമെന്ന് പേടിച്ച് വീട്ടില്‍ പോയിരുന്നെന്നും നടി പറയുന്നു.
സ്വകാര്യ വിവരങ്ങള്‍ പുറത്ത് പോയതോടെ തനിക്ക് ഇന്ത്യന്‍ ഭരണഘടന നല്കുന്ന സ്വകാര്യത പോലും നഷ്ടമായി. പിന്നീട് ജീവിതം ആസിഡ് ആക്രമണം, ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള ഭീഷണിയുടെ നിഴലിലായി. ഞാന്‍ പൂനം പാണ്ഡേ ആയതുകൊണ്ട് ആള്‍ക്കാര്‍ക്ക് ഈ രീതിയില്‍ പെരുമാറം എന്നര്‍ത്ഥമില്ലെന്നും നടി മറ്റൊരു മാധ്യമത്തോട് പറഞ്ഞു.
തന്റെ അനുമതിയില്ലാതെ തന്നെ തന്റെ കണ്ടന്റുകള്‍ ഉപയോഗിച്ചെന്നും നടി പറയുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു നടിയുടെ ഈ രീതിയിലുള്ള വെളിപ്പെടുത്തല്‍. 2019 മാര്‍ച്ചില്‍ കമ്പനിയുമായി സഹകരിച്ചു. എന്നാല്‍ ഒരു നിശ്ചിതശതമാനം വരുമാനം ഉണ്ടാക്കാനായിരുന്നു കരാറില്‍ സമ്മതിച്ചിരുന്നത്. എന്നാല്‍ വരുമാന പ്രശ്നം പറഞ്ഞ് കരാറില്‍ നിന്നു പിന്മാറാന് തീരുമാനിച്ചു. ഇക്കാര്യം ഇ മെയില്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുകഴിഞ്ഞും തന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി കമ്പനി ഉപയോഗിക്കുന്നത് തുടരുകയും ചെയ്തതായി നടി പറഞ്ഞു.






