
വാരണാസി: മുമ്പ് ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യം നില നില്‍ക്കേ കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റിന് ഗ്യാന്‍ വ്യാപി മോസ്ക്കിന് സമീപത്ത് 1,700 ചതുതശ്ര അടി ഭൂമി നല്കി മുസ്ളീം സമൂഹം. ഗ്യാന്‍ വ്യാപി മോസ്ക്കിന് സമീപം കാശി വിശ്വനാഥ ഇടനാഴി പണയാനാണ് ഭൂമി നല്‍കിയിരിക്കുന്നത്. നേരത്തേ ക്ഷേത്ര ഭരണസമിതി 1000 ചതുരശ്ര അടി ഭൂമി മുസ്ളീം സമുദായത്തിന് നല്‍കിയതിന് പകരമായിട്ടാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വാരണാസിയില്‍ വെള്ളിയാഴ്ച നടന്നു. ജൂലൈ 9 ന് ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും തമ്മില്‍ തീരുമാനമായിരുന്നു. അതേസമയം ക്ഷേത്രവും മോസ്ക്കും തമ്മിലുള്ള തര്‍ക്കത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ പരിശോധനയ്ക്കാണ് കോടതി ഉത്തരവിട്ടിരുന്നത്. കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ സുനില്‍കുമാര്‍ വര്‍മ്മ, അന്‍ജുമാന്‍ ഇന്റസാമിയാ മസ്ജിദിന്റെ നോമിനി അബ്ദുള്‍ ബട്ടിന് എന്നിരാണ് ജൂലൈ 9 ന് കരാറില്‍ ഒപ്പു വെച്ചത്.
ശ്രീകാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയ്ക്കായി ഗ്യാന്‍വ്യാപി - കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കണ്ട്രോള് റൂമും സ്ഥിതി ചെയ്യുന്ന വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നല്‍കിയിരിക്കുന്നത്. പകരം ഇവര്‍ക്ക് പ്രധാന വീഥിയോട് ചേര്‍ന്നു മറ്റൊരു ഭൂമി നല്‍കാമെന്ന് നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെയും വിവിധ പുരോഹിതരുടേയും അനേകം കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഭൂമി നല്കാന് സമ്മതിച്ചത്. എല്ലാം കരാറാക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തോളും എടുത്തെന്നും മസ്ജിദ് അധികൃതരും പറയുന്നു.
കാശി വിശ്വനാഥ ക്ഷേത്രവും ഗ്യാന്‍വ്യാപി മോസ്ക്കുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ തര്‍ക്കമുണ്ടായിട്ടുണ്ട്. മുഗള്‍രാജാവായ ഔറംഗസേബിന്റെ കാലത്ത് ക്ഷേത്രം തകര്‍ത്ത് അദ്ദേഹം ഇവിടെ ഗ്യാന്‍ വ്യാപി മോസ്ക്ക് നിര്‍മ്മിക്കുകയായിരുന്നു എന്നാണ് ക്ഷേത്രം ഭാരവാഹികള്‍ ആരോപിക്കുന്നത്. 2019 ലെ അയോദ്ധ്യാ വിധി പോലെ തന്നെ ഗ്യാന്‍ വ്യാപി മോസ്ക്ക് ഭൂമിയുടെ തര്‍ക്കത്തിലും തങ്ങള്‍ക്ക് അനുകൂലമായി കോടതിവിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹിന്ദു സമൂഹം.
1991 ലായിരുന്നു ക്ഷേത്രവും പള്ളിയും തമ്മിലുള്ള തര്‍ക്കം ആദ്യമായി കോടതിയില്‍ എത്തിയത്. ഗ്യാന്‍വ്യാപി കോംപ്ലക്സില്‍ പൂജ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വയം ഭൂ ജ്യോതിര്‍ലിംഗ ഭഗവാന് വിശ്വേശ്വറാണ് കോടതിയെ സമീപിച്ചത്. വാരണാസി സിവില്‍ കോടതിയിലായിരുന്നു ഹര്‍ജി നല്‍കിയത്. ഗ്യാന്‍ വ്യാപി കോംപ്ലക്സ് കാശി ക്ഷേത്രത്തിന്റെ ഭാഗമാണെന്നും മുസ്ളീങ്ങള്‍ കയ്യേറിയ ഭൂമിയില്‍ നിന്നും അവരെ ഒഴിപ്പിച്ച് മോസ്ക്ക് തകര്‍ക്കണം എന്നും ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.






