
മുംബൈ: നീലച്ചിത്രവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. എല്ലാം ഉണ്ടായിട്ടും എന്തിനാണ് കുടുംബത്തിന്റെ മാനവും പണവും കളയുന്ന ഈ പണിക്ക് പോയെന്ന് കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് ഞങ്ങളുടെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നതെന്നും ചോദിച്ചു.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ കേസ് കൊണ്ട് കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ശില്പ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കരാറായ നിരവധി പ്രൊജക്ടുകളില്‍ നിന്ന് ഒഴിവായെന്നും ശില്പ പറഞ്ഞു. വെള്ളിയാഴ്ച കുന്ദ്രയെ വീട്ടിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ശില്‍പ്പാഷെട്ടി കുന്ദ്രയോട് ഇങ്ങിനെ ചോദിച്ചത്.
ശില്പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്ഷോട്സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നതായുള്ള വിവരത്തിന്റെ സ്ഥിരീകരണം ആരായാനാണ് ശില്‍പ്പയുടെ മൊഴിയെടുത്തത്. എന്നാല്‍ താന്‍ നേരത്തേ തന്നെ കമ്പനിയില്‍ നിന്നും രാജി വെച്ചിരുന്നതായി താരം പറഞ്ഞു. അതേസമയം രാജി വെയ്ക്കാനുള്ള സാഹചര്യവും ചോദിച്ചറിഞ്ഞു്
ഹോട്ട്ഷോട്ട്സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശില്പ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടി പൊട്ടിക്കരഞ്ഞതായും കേള്‍ക്കുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും കേസിന്റെ പേരില്‍ പലതും സഹിച്ചുവെന്നും ശില്പ പറഞ്ഞു. കേസില്‍ ശില്പ നിരപരാധിയാണെന്നാണ് രാജ് കുന്ദ്രയും പറഞ്ഞത്.
ശില്പ ഷെട്ടിക്ക് അശ്ലീലചിത്ര നിര്‍മാണ കേസില്‍ നേരിട്ട് ബന്ധമില്ലെന്നും അതുകൊണ്ട് ഇനിയൊരു ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്നും മൊഴി രേഖപ്പെടുത്തിയ മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് പറഞ്ഞു. ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന് റോയല്‍സിന്റെ ഉടമകളില്‍ ഒരാളായിരുന്നു. 2019 മുതലാണ് രാജ് കുന്ദ്ര പോണ് ചിത്രനിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഒന്നര വര്‍ഷം കൊണ്ട് കോടികളാണ് ഈ ബിസിനസിലൂടെ സമ്പാദിച്ചത്. കേസില്‍ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.






