
തിരുവനന്തപുരം: നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന ബിരുദ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കില്‍ ഇമ്രാന് അബ്ദുള്ളയാണ്[21]മരിച്ചത്. ഇമ്രാന്റെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇമ്രാനെ അമ്മയുടെ പിതാവാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഗെയിം കളിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് റിയാസിന്റെയും, എസ് ടി ആശുപത്രിയിലെ ദൈനക്കോളജിസറ്റി സിനിയുടെയും മകനാണ് ഇമ്രാന്. മാര്‍ ഇവാനിയോസ് കോളേജിലെ ബി എ ലിറ്ററേച്ചര്‍ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു നില്‍ക്കുവായിരുന്നു ഇമ്രാന്. ഇംതിയാസ് മരിച്ച ഇമ്രാന്റെ സഹോദരനാണ്.






