
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഇന്നലെ നടക്കാനിരുന്ന മത്സരം ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇന്നത്തേയ്ക്ക് മാറ്റിയത്. ഇന്ത്യന്‍ താരങ്ങളെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണ്.
എന്നാല്‍ ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്ക്കമുള്ളതിനെ തുടര്‍ന്ന് എട്ട് താരങ്ങള്‍ ടീമിന് പുറത്താകും. ഫലം നെഗറ്റീവാണെങ്കിലും കോവിഡ് ബാധിതരുമായി അടുത്ത ഇളപടകിയവര് മൂന്ന് ദിവസം ഐസോലേഷനില്‍ കഴിയണമെന്ന ചട്ടമാണ് പ്രശ്നമായത്.
ക്രുണാല്‍ പാണ്ഡ്യയ്ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഐസോലേഷനാണ്. ഇന്ത്യന്‍ സംഘത്തിലെ എട്ടുപേര്‍ക്ക് ക്രുണാലുമായി അടുത്ത സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന് കിഷന്, ദേവ്ദത്ത് പടിക്കല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നായകന് ശിഖര്‍ ധവാനും എട്ടു പേരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. അതേസമയം പാണ്ഡ്യയുമായി സമ്പര്‍ക്കമുള്ളവരെ മാറ്റിനിര്‍ത്തി മികച്ച ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത സമ്പര്‍ക്കമുള്ള താരങ്ങള്‍ക്ക് നാളെ നടക്കുന്ന മൂന്നാം മത്സരത്തിലും കളത്തിലിറങ്ങാന്‍ കഴിയുമോയെന്ന് വ്യക്തമല്ല. മൂന്ന് മത്സരളങ്ങടങ്ങിയ പരമ്പര 1-0 ന് ഇന്ത്യ മുന്നിലാണ്.






