
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ഒബിസി, സാമ്പത്തിക സംവരണങ്ങള്‍ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27% പിന്നാക്ക സംവരണം നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുകൂടാതെ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണവും ഏർപ്പെടുത്തി.
ബിരുദ, ബിരദാനന്തര കോഴ്സുകളിലെ സീറ്റുകളിലാണ് സംവരണം ബാധകമാകുക. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനവും ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനവുമാണ് അഖിലേന്ത്യ ക്വോട്ടയായി നൽകുന്നത്. നേരത്തെ പട്ടിക വിഭാഗങ്ങൾക്കു മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. 2007ലെ സുപ്രീം കോടതി വിധി പ്രകാരം പട്ടികജാതി വിഭാഗത്തിനു 15%, പട്ടികവർഗ വിഭാഗങ്ങൾക്ക് 7.5% എന്നിങ്ങനെയാണ് സംവരണം അനുവദിച്ചത്.






