
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും തങ്ങളുടെ പ്രോട്ടോ ടൈപ്പ് മോഡല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ഇരുകമ്പനികളും ആദ്യ മോഡലിന്റെ പ്രോട്ടോ ടൈപ്പിന്റെ പ്രവര്‍ത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശനത്തിനെത്താന്‍ വൈകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ ബൈക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിന്റെ അവതരണം ഉടൻ ഉണ്ടാകില്ലെന്നാണ് ബജാജ് ഓട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറയുന്നത്. 2022-ല്‍ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ബജാജും ട്രയംഫും പദ്ധതിയിട്ടിരിന്നു. എന്നാല്‍, 2023-ല്‍ മാത്രം ഈ ബൈക്കിനെ പ്രതീക്ഷിച്ചാല്‍ മതിയെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. വരവ് വൈകാനുള്ള പ്രധാന കാരണം കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ യു.കെയില്‍നിന്ന് ഇന്ത്യയിലേക്ക് നിലവിലുള്ള യാത്രാവിലക്കാണ്.
ആഗോള വിപണിയില്‍ ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. ഈ കൂട്ടുക്കെട്ടില്‍ 250 സി.സി. മുതല്‍ 700 സി.സി. വരെ ശേഷിയുള്ള ബൈക്കുകളുടെ നിര്‍മാണമാണ് നടക്കുന്നത്. എന്‍ട്രി ലെവല്‍ ബൈക്ക് രണ്ട് ലക്ഷം രൂപയ്ക്ക് നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ട്രയംഫിന്റെ പ്രധാന നേട്ടം.






