
കൊച്ചി: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വലിയ തിരിച്ചടി. എല്‍.ജി.എസ് റാങ്ക് പട്ടിക കാലാവധി നീട്ടി നല്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ജൂണ്‍ 29ന് അവസാനിച്ച പട്ടികയുടെ കാലാവധി
സെപ്തംബര്‍ 29 വരെ ദീര്ഘിപ്പിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പി.എസ്.സി അപ്പീല്‍ നല്‍കിയത്.
പി.എസ്.സിയില്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും പുതിയ നിയമനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അതിനാല്‍ ഉത്തരവ് നീക്കണമെന്നുമായിരുന്നു പി.എസ്.സിയുടെ ആവശ്യം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂലിന് നിയമന കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഒരു റാങ്ക് ലിസ്റ്റ് മാത്രമായി നീട്ടാന്‍ കഴിയില്ലെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ സ്റ്റേ.
ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിേലയും എല്‍.ജി.എസ് ഒഴിവുകള്‍ പി.എസ്.സിക്ക് റിേപ്പാര്‍ട്ട് െചയ്യണെമന്നും കോടതി നിര്‍േദശിച്ചു. 493 പട്ടികകളുടെ കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കേ ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്.
പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിലും അറിയിച്ചിരുന്നു. പ്രളയവും മഹാമാരിയും മൂലം നീട്ടുപോയ നിയമന പട്ടികകയില്‍ അവസരം കാത്ത് നിന്ന ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം പുനരാരംഭിച്ചിരികുകയാണ്.






