
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ 50 ശതമാനത്തിലേക്ക് തിരികെ എത്തിയെന്ന് കേന്ദ്രം. രാജ്യസഭയിൽ ലോക്താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി ഡോ. വി.കെ. സിങ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
കോവിഡിനെ തുടർന്ന് സർവിസുകൾ പ്രതിസന്ധി നേരിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ കാര്യങ്ങൾ പഴയ നിലയിലേക്ക് മാറുന്നതിന്റെ സൂചനയാണുള്ളത്. ചരക്കുവിമാനങ്ങൾ ഏഴിൽനിന്ന് 28 ആയി.
ആഭ്യന്തര അറ്റകുറ്റപ്പണിയടക്കമുള്ളവയിലെ ജി.എസ്.ടി. 18-ൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചതടക്കമുള്ള ഉത്തേജന പാക്കേജുകൾ മേഖലയിലെ പ്രതിസന്ധി കുറയ്ക്കുന്നതിന് ഉപകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.






