തിരുവനന്തപുരം: മഴക്കെടുതി തുടരുന്ന സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേര്‍ട്ട് ഒഴിച്ചാല്‍ മറ്റു 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ടയും കോട്ടയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നു. മൂന്ന് ദിവസത്തേക്ക് കൂടി തീവ്രമഴയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പത്തനംതിട്ടയിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുക. ആറന്മുള, റാന്നി അടക്കമുള്ള ദുരന്തബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. പത്തനംതിട്ടയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രൂക്ഷവെള്ളക്കെട്ടാണ്. അനേകരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശമുണ്ട്.
തിരുവല്ല തിരുമൂലപുരത്ത് എം.സി.റോഡില്‍ വെള്ളക്കെട്ടാണ്. വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് സുരക്ഷിതമായി കടന്നുപോകാനാകുന്നത്. നദികളിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ലോറി വെള്ളക്കെട്ടില്‍ പെട്ടുപോയിരിക്കുകയാണ്. പോലീസ് നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി.
10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്-കേരള തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ പ്രധാന കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Comments