
കാബൂള്‍: അഫ്ഗാന് സര്‍ക്കാര്‍ നേതാക്കളെ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന അറിയിപ്പുമായി താലിബാന്. കഴിഞ്ഞ ദിവസം അഫ്ഗാന് പ്രതിരോധ മന്ത്രി താലിബാന് ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് താലിബാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ചൊവ്വാഴ്ച രാത്രി പ്രതിരോധ മന്ത്രി ബിസ്മില്ല മൊഹമദിയ്ക്കെതിരെ ബോംബ്-ഗണ്‍ ആക്രമണമാണ് നടത്തിയത്. പിന്നാലെ അഫ്ഗാന് തലസ്ഥാന നഗരിയില്‍ അതിരൂക്ഷ പോരാട്ടം നടന്നു.
അഫ്ഗാനില്‍ നിന്ന് യുഎസ് സേന പിന്മാറിയതോടെയാണ് താലിബാന് ആക്രമണം രൂക്ഷമാക്കിയത്. തലസ്ഥാന നഗരമായ കാബൂളില്‍ പോരാട്ടം ശക്തമാണ്. മന്ത്രി സുരക്ഷിതമാണെന്നും താലിബാന് പേ ാരാളികള്ക്കെതിരെ അഫ്ഗാന് സേന തിരിച്ചടിച്ചതായും അഫ്ഗാന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.കാബുഴില് ഉണ്ടായ പോരാട്ടത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വക്താവ് മിര്‍വായിസ് സ്റ്റാനസ്കായി അറിയിച്ചു. അഫ്ഗാന് സേന നടത്തിയ ആക്രമണത്തില്‍ പ്രത്യാക്രമണമാണ് നടത്തിയതന്ന് താലിബാന് പ്രതികരിച്ചു.







Comments