
നോട്ടിങ്ഗാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ കരുതലോടെ നീങ്ങി ഇന്ത്യന്‍ ഓപ്പണിങ് സഖ്യം. 24 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കുടാതെ 34 റണ്‍സെന്ന നിലയിലാണ് ഇംണ്ട്. 12 റണ്‍സുമായി കെഎല്‍ രാഹുലും 19 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിന്റെ 183 റണ്‍സ് ഒന്നാം ഇന്നിങ്സ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം 21 റണ്‍സെന്ന നിലയിലാണ് കളി ആരംഭിച്ചത്. നോട്ടിങ്ങാമില്‍ ആദ്യ ദിനം ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ആതിഥേയരുടെ ഇന്നിങ്സ് 183 റണ്‍സില്‍ അവസകനിക്കുകയായിരുന്നു. ആദ്യ ദിനം ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുമ്ര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റും താക്കൂര്‍ രണ്ടും മൊഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
അഞ്ചു മത്സരങ്ങളുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. നോട്ടിങ്ങാമില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ആതിഥേയരെ ആദ്യ ഇന്നിങ്സില്‍ 183 റണ്ണിന് ഓള് ഔട്ടാക്കിയാണ് വിരാട് കോഹ്ലിയും സംഘവും ആധിപത്യം നേടിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ വരിഞ്ഞുമുറുക്കിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്നുവിക്കറ്റെടുത്ത മുഹമ്മദ് ഷാമിയുമാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാര്‍ദൂല്‍ താക്കൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 64 റണ്ണുമായി ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ഇന്നിങ്സിലെ അഞ്ചാം പന്തില്‍ത്തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ എല്‍.ബിയില്‍ കുരുക്കി ബുംറയാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീടു കളത്തിലിറങ്ങിയവരില്‍ റൂട്ട് ഒഴികെയുള്ളവരെ നിലം തൊടാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. സാക്ക് ക്രോളി 68 പന്തില്‍ 27 റണ്ണുമായി മുഹമ്മദ് സിറാജിനു കീഴടങ്ങി. ഓപ്പണര്‍ ഡോം സിബ്ലി 70 പന്തില്‍ 18 റണ്ണുമായി പ്രതിരോധം തീര്‍ത്തെങ്കിലും മുഹമ്മദ് ഷാമിക്കു മുന്നില്‍ വീഴാനായിരുന്നു വിധി. ജോണി ബെയര്‍സ്റ്റോ (71 പന്തില്‍ 29) ജോ റൂട്ടിനൊപ്പം ചേര്‍ന്നതോടെ ഇംഗ്ലീഷ് ഇന്നിങ്സിനു ജീവന്വച്ചെങ്കിലും ബെയര്‍സ്റ്റോയെ മടക്കി ഷാമി ആഞ്ഞടിച്ചു. ഡാന്‍ ലോറന്‍സ്, ജോസ് ബട്ലര്, ഒലി റോബിന്‍സണ്‍ എന്നിവര്‍ സംപൂജ്യരായി കൂടാരം കയറിയതോടെ ഇംഗ്ലണ്ട് നിലയില്ലാക്കയത്തിലായി. ഇതിനിടെ ജോ റൂട്ടും പുറത്തായതോടെ ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 37 പന്തില്‍ 27 റണ്ണുമായി പുറത്താകാതെ നിന്ന സാം കറണാണ് ഇംഗ്ലണ്ട് സ്കോര്‍ 183-ല്‍ എത്തിച്ചത്. ജെയിംസ് ആന്‍ഡേഴ്സണെ പുറത്താക്കി ബുംറ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശീലയിട്ടു.






