കുടക്: 16 കോടി രൂപ വില മതിക്കുന്ന ആംബർഗ്രീസുമായി മലയാളി അടക്കം നാലുപേർ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കെ എം ജോർജ്, കുടക് സ്വദേശികളായ കെ എ ഇബ്രാഹിം, ബി എ റഫീഖ്, താഹിർ എന്നിവരാണ് പിടിയിലായത്.
കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനം വകുപ്പ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ച ആംബർഗ്രീസ് ആയിരുന്നു ഇത്. 8.2 കിലോഗ്രാം ഭാരമാണ് ഇതിനുണ്ടായിരുന്നത്. കാറിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
കഴിഞ്ഞ മാസം തൃശൂരിൽ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബർഗ്രീസുമായി 3 പേർ പിടിയിലായിരുന്നു.

Comments